1. പേരും മറ്റ് വിവരങ്ങളും ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ BLOCK LETTERS-ൽ പൂരിപ്പിച്ച് നൽകണം. ( ഉദാ: PALA)
2. മാമ്മോദീസ, വി. കുർബാന സ്വീകരണം, സ്ഥൈര്യലേപനം, വിവാഹം, മരണം, തുടങ്ങിയവയുടെ തീയതികൾ പള്ളി രജിസ്ട്രറിൽ നിന്നു എടുത്ത് പൂരിപ്പിക്കണം. ഓർമ്മയിൽ നിന്നോ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ബുക്കിൽ നിന്നോ ഉള്ള തീയതികൾ അതിന് ഉപയോഗിക്കരുത്. വിവാഹം കഴിച്ചുവിട്ടതായാലും പെൺമക്കളുടെയുംകൂടി രജിസ്റ്റർ ചേർത്താലേ ഫാമിലി പൂർണ്ണമാകുകയുള്ളു.
3. പുതിയ അംഗങ്ങളായി മറ്റ് ഇടവകകളിൽ നിന്നു വന്നു ചേരുന്നവർ, തങ്ങളുടെ മാമ്മോദീസാ, ആഘോഷമായ വി. കുർബാന സ്വീകരണം, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയവയുടെ രേഖകൾ മുൻ ഇടവകയിൽ നിന്നും കൊണ്ടുവരണം.
4. ഫോമിൽ ഏതെങ്കിലും വിവരം ഉറപ്പോടെ പൂരിപ്പിക്കാൻ അറിയില്ലെങ്കിൽ പള്ളിയിൽ അറിയിക്കണം.
5. വ്യക്തിയുടെ വിവരങ്ങൾ മുതലുള്ള പേജുകൾ കുടുംബത്തിലെ ഓരോ അംഗത്തിനും പൂരിപ്പിച്ച് നൽകേണ്ടതാണ് . കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഈ കോപ്പികൾ വാങ്ങിക്കൊണ്ടുപോകണം.